വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കും; കളക്ടർ ജോൺ വി. സാമുവൽ

കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.

ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കളും ബന്ധുക്കളും വിദേശത്തായതിനാൽ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചു കോട്ടയം ജില്ലയിൽ കൂടുതലാണ്.

ഇവർക്കു വിനോദത്തിനും സ്വാന്തനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പദ്ധതികളാണ് മനസിലുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു.

കോട്ടയത്തിന്റെ വിനോദസഞ്ചാര വികസനപദ്ധതികളുമായി ബന്ധപ്പെട്ടും തെറ്റായ ശീലങ്ങളിൽനിന്നു യുവാക്കളെ മോചിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

spot_img

Related articles

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല

ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി...

ശബരിമലയില്‍ നാളെ മുതല്‍ പുതിയ ദര്‍ശന രീതി ; ഇരുമുടിക്കെട്ടുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മുൻഗണന

സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതല്‍ നടപ്പാക്കും. പുതിയ ദർശന രീതിയില്‍ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻഗണന. മീന മാസ പൂജയ്ക്ക് നാളെ...

തകഴിയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും (35) മകളും ആണ് മരിച്ചത്. സ്കൂട്ടറിൽ...

തലശേരി സഭവം പൊലീസിൻ്റെ ആത്മവീര്യം തകർക്കുന്നത്: വി ഡി സതീശൻ

തലശേരിയില്‍ ബി ജെ പി - സി പി എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി പി എം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ഈ...