മാസപ്പടി കേസ്: 26ന് പരിഗണിക്കും

മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹർജി ഹൈക്കോടതി 26നു പരിഗണിക്കാൻ മാറ്റി.

സമാന ആവശ്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ജസ്റ്റ‌ിസ് കെ.ബാബു വ്യക്തമാക്കി.

വിജിലൻസ് അന്വേഷണാവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണു ഗിരീഷിൻ്റെ ഹർജി. ഗിരീഷിന്റെ മരണത്തെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചാണു കോടതി നടപടികൾ തുടർന്നത്.

തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയതിനെതിരെയാണു മാത്യു കുഴൽനാടന്റെ ഹർജി.

Leave a Reply

spot_img

Related articles

പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും, ആനന്തുവും

കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും.ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : വി അബ്ദുറഹ്‌മാന്‍

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ...

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ

കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. 'ലൈഫ്...