കേന്ദ്ര ബജറ്റ് 2024

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് ധനമന്ത്രി.

മോദി സർക്കാരിനെ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റില്‍, സ്ത്രീകള്‍, കർഷകർ,യുവജനങ്ങള്‍ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കുന്നതായി ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍

  • വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി. ഒമ്ബത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രഖ്യാപനം
  • കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കർഷകർക്ക് ലഭ്യമാക്കും
  • ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോള്‍മെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.
  • രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വർഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം
  • കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാർത്ഥ്യമാക്കും.
  • ഒരു കോടി വീടുകള്‍ക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നല്‍കും.
  • പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയില്‍ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
  • പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോ‍ഡുകളാണ് ഇതില്‍ നിര്‍മ്മിക്കുക. 25,000 ഗ്രാമീണ മേഖലകളില്‍ റോഡുകള്‍ നിര്‍മ്മിക്കും.
  • ബിഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.
  • നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റിലൈസ് ചെയ്യും.
  • വികസിത നഗരങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
  • 12 വ്യവസായ പാർക്കുകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാക്കും
  • ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരൻ്റെ നികുതിഭാരം കുറച്ചു
  • കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും
  • കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ പുനപരിശോധിക്കും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
  • പഴയ പെൻഷൻ പദ്ധതിയില്‍ മാറ്റമില്ല. പുതിയ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു
  • മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെല്‍ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
  • സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
  • ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
  • പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
  • സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റക്ക് ഉള്‍പ്പടെ വില കുറക്കും.
  • ആദായനികുതി ആക്‌ട് പുനപരിശോധിക്കും
  • കാരുണ്യ പ്രവർത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും
  • ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ല
  • സ്റ്റാർട്ടപ്പുകള്‍ക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി
  • ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്.
  • വിദേശസ്ഥാപനങ്ങള്‍ക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു
  • മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തില്‍ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതല്‍ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപ വരെ സമ്പാദിക്കാം.
  • എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി
  • കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി
  • തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികള്‍
  • സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍
  • 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലന
  • ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
  • പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
  • കൂടുതല്‍ വർക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ യഥാർത്ഥ്യമാക്കും.
  • മൂന്ന് വർഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും
  • ബിഹാറില്‍ പുതിയ വിമാനത്താവളം
  • ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം
  • ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
  • ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം
  • ബിഹാറില്‍ മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം
  • ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
  • ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍. 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം
  • എംഎസ്‌എംഇകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. എംഎസ്‌എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.
  • വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി
  • ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
  • മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയർത്തി
  • 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാർഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.
  • രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാർക്കുകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.
  • നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.

Leave a Reply

spot_img

Related articles

തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ...

ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ...

തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ...

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...