കാവൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് – മിഷൻ വാത്സല്യയുടെ ഭാഗമായി ബാലനീതി നിയമത്തിൽ പ്രതിപാദിക്കുന്ന നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി സ്വഭാവ പരിവർത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാവൽ പദ്ധതി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കാവൽ പദ്ധതി നടപ്പിലാക്കുന്നത്.

അപേക്ഷകർ പദ്ധതി പ്രവർത്തിപ്പിക്കുവാൻ തക്ക ഭരണപരമായ സംവിധാനങ്ങൾ, സാങ്കേതികമികവ് സഹിതം കുട്ടികളുടെ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി മിനിമം മൂന്ന് വർഷത്തെ പ്രവർത്തന സമ്പത്ത് ഉള്ളവരായിരിക്കണം.

സന്നദ്ധ സംഘടനകൾക്കും സോഷ്യൽ വർക്ക് കോളജുകൾക്കും ജൂലൈ 30 ന് മുൻപായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ: 0483-2978888, 9048497487.

Leave a Reply

spot_img

Related articles

വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ഫ്രാൻസിസ് ജോർജ്

മനുഷ്യ ജീവനും സ്വത്തിനും ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ്...

ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം

പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ്...

മെയ് 31ന് കൂട്ടവിരമിക്കൽ; പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും.പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന്...

പിവി അൻവറിനെ കൂടെ നിർത്തും; രമേശ് ചെന്നിത്തല

പിവി അൻവറിനെ കൂടെ നിർത്തുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല.കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള...