രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

വൈകുന്നേരം 5 മണിയ്ക്ക് കൈരളി തിയേറ്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും.

ജിയോബേബി സംവിധാനം ചെയ്ത ‘കാതല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.

ചടങ്ങിനുശേഷം, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ കൈരളി തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍നിന്നും വിതരണം ചെയ്യും.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...