കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികം; പ്രധാനമന്ത്രി ഇന്ന് കാർഗിലില്‍

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാർഗിലിലെത്തും.

രാവിലെ 9.20 ഓടെ കാർഗില്‍ യുദ്ധ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും.

ഷിങ്കുൻ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ – ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ള നീക്കം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

നിമ്മു – പദും – ദാർച്ച റോഡില്‍ ഏകദേശം 15,800 അടി ഉയരത്തില്‍ 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴല്‍ തുരങ്കം ഉള്‍പ്പെടുന്നതാണ് പദ്ധതി. ലഡാക്കിലെ സാമ്ബത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

spot_img

Related articles

അമിത് ഷാക്കെതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ...

രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും.രാവിലെ 10.30ന് പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പൂഞ്ചിലെ...

ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന ബാങ്ക് മാനേജർ ഒടുവില്‍ കന്നഡയില്‍ മാപ്പു പറഞ്ഞു

ഉപഭോക്താവ് അപേക്ഷിച്ചിട്ടും കന്നഡ പറയാതെ ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്.ബി.ഐ ബാങ്ക് മാനേജർ ഒടുവില്‍ മാപ്പു പറഞ്ഞു.മാനേജറെ സ്ഥലം...

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്‌ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ...