റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം “നാൻ താൻ ഝാൻസി” ആഗസ്റ്റ് 9-ന്

പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നാൻ താൻ ഝാൻസി” എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു.രചന-പി.വി.എസ്. ഗുരുപ്രസാദ്,സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു,ആക്ഷൻ-ത്രില്ലർ മഞ്ജു.

കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്‌പെക്ടർ ജാൻസി, തൻ്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവൽക്കരിക്കുന്നത്.

രണ്ടു വില്ലന്മാർ ഉള്ളതിനാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറേ പ്രാധാന്യമുണ്ട്.റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷൻ ചിത്രമാണിത്.അസോസിയേറ്റ്-നംജു എം എൻ ഹള്ളി, അസിസ്റ്റൻ്റ് ഡയറക്ടർ- ഹനിയുമർ എസ്, മഹേഷ് കുമാർ ജെ, റോജ,സ്റ്റിൽസ്-രമേഷ് പ്രൊഡക്ഷൻ മാനേജർ- തോമസ്, രാഹുൽ എൻ.എച്ച്, ഡിസൈൻ-ആർട്ട് കഫേ.
കേരളത്തിൽ റോഷിക എൻ്റർപ്രൈസസ്, സൻഹ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്ന് ” നാൻ താൻ ഝാൻസി ” പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...

സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

മലയാള സിനിമ സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ ഇക്കാര്യം പറഞ്ഞത്....

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ചര്‍ച്ച നടത്തും

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സിനിമ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രി സജി ചെറിയാന്‍ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങള്‍...