ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തീകരിക്കും

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തികരിക്കുമെന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുലിക്കാട് കടവ് പാലം 2025 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാൻ പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. നെട്ടറ പാലം നവംബറിൽ പൂർത്തീകരിക്കുമെന്നും കുഞ്ഞോം-നിരവിൽ പുഴ- ചുങ്കക്കുറ്റി റോഡ് പ്രവൃത്തി ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം, കോർട്ട് കോംപ്ലക്സ്, എൻജിനീയറിങ് കോളേജ് സെൻട്രൽ ലൈബ്രറി, വാളാട് പി.എച്ച്.സി കെട്ടിടം ടെണ്ടർ പ്രവർത്തികൾ വേഗത്തിലാക്കാനും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മാനന്തവാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന സി.എം.ടി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...