താൽക്കാലിക പാലത്തിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരൽ മലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിൻറെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമം. നാളെ യോടെ നിർമ്മാണം പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.

24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.

നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും.

ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽ മലയിൽ എത്തിക്കുന്നത്.

ഡൽഹിയിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വിമാനത്തിൽ എത്തിച്ച് ഇവിടെ നിന്നും ട്രക്കുകളിലാണ് സാമഗ്രികൾ എത്തിക്കുക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ എത്തിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഇപ്പോൾ പാലത്തിന് നിർമ്മാണം നടക്കുന്നത്.

ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തിയ രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി ഇന്ന് രാത്രിയോടെ ചൂരൽ മലയിൽ എത്തും. ബാംഗ്ലൂരിൽ നിന്നും കരമാർഗ്ഗവും സാമഗ്രികൾ ചൂരൽ മലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്

Leave a Reply

spot_img

Related articles

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം; കളക്ടർ വി വിഘ്നേശ്വരി

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന...

ഇരുതലമൂരിയെ വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി.രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ...

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ്...

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ചെറുചൂരല്‍ കരുതട്ടെ; ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ...