സ്ത്രീയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്ത്രീയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് വച്ചാണ് ഇവർ പിടിയിലായത്. പരിക്കേറ്റ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവെയ്പ്പിന് കാരണമെന്നാണ് വിവരം.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ദീപ്തി ഷൈനിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ ദീപ്തി വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൈയ്ക്ക് വെടിയേറ്റ ഷിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെട്ടിരുന്നു. ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഷിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്‌.എം. ജീവനക്കാരിയാണ്.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

ചങ്ങനാശ്ശേരിയിൽ 10 കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. അക്രമണം, കഞ്ചാവ് വില്പന അടക്കം നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോൺ നജീബാണ്...

മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു

വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു.വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല,...

അള്‍ത്താരകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍

അള്‍ത്താരകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്‌നാട് നാഗര്‍കോവില്‍...

മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻറെ അതിക്രൂരമായ പീഡനത്തിനിരയായത്.വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെയും കൂട്ടി...