ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന സാഹചര്യമുണ്ട്.

ഈ അപകടകരമായ സാഹചര്യം പ്രതിരോധിക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ മാനസികാരോഗ്യ മേഖലയിൽ ആവശ്യമാണ്.

ദുരന്ത പ്രദേശങ്ങളിൽ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...