സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

തമിഴ്‌നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.

ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.തിങ്കളാഴ്ച വൈകിട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.

ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും രണ്ട് യന്ത്രവത്കൃത ബോട്ടുകള്‍ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു.
ആർ. ആന്‍റണി മഹാരാജ, ജെ. ആന്‍റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യബന്ധന ബോട്ടുകള്‍. ജൂലൈ 21ന് മത്സ്യബന്ധനത്തിന് പോയ 12 പേരെയും ജൂലൈ 23ന് പോയ 10 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയും മത്സ്യത്തൊഴിലാളി പ്രതിനിധികളും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സന്ദർശിച്ച്‌ ശ്രീലങ്കൻ നാവികസേനയില്‍ നിന്ന് അവർ നേരിടുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്തു. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം ജയശങ്കർ പറഞ്ഞു.

Leave a Reply

spot_img

Related articles

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ട്, ആശങ്കപ്പെടേണ്ടതില്ല; ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം...

ഇന്ത്യ – പാക്ക് സംഘർഷം; ഐ പി എൽ മത്സരങ്ങൾ നിർത്തി വെച്ചു

അതിര്‍ത്തിയിലെ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി സി സി ഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ...

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങള്‍...

പ്രധാന പാക്ക് നഗരങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ

ഇസ്ലാമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമടക്കം പ്രധാന പാക്ക് നഗരങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ.പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക് തലസ്ഥാനത്ത്...