കോട്ടയം പാറമ്പുഴയിൽ പിറ്റ് ബുൾ നായയുടെ കാവലിൽ കഞ്ചാവ് കച്ചവടം

കോട്ടയം പാറമ്പുഴയിൽ ജില്ലാ പൊലീസിൻ്റെ വൻ ലഹരി വേട്ട. കഞ്ചാവ് കച്ചവടം പിറ്റ് ബുൾ നായയുടെ കാവലിൽ

പാറമ്പുഴ നട്ടാശ്ശേരി മംഗളം എൻജിനീയറിങ് കോളേജിന്റെ പിൻഭാഗത്ത് വീട് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന സൂര്യൻ എന്ന യുവാവിനെയാണ് പോലീസ് പിടി കൂടിയത്.

വീട് കേന്ദ്രീകരിച്ച് വ്യാപകമായി എംഎഡിഎംഎ വിൽപ്പന നടക്കുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെയും , കോട്ടയം ഡിവൈഎസ്പി അനീഷിന്റെയും , നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.ജെ തോമസിന്റെയും നേതൃത്വത്തിലുളള പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ എം ഡി എം എയും, കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു.

ഗാന്ധി നഗർ എസ് എച്ച് ഒ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 5 ഗ്രാം എം ഡി എം എ യും, കാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു.

വീടിന്റെ വാതിൽ തുറന്നിട്ട ശേഷം, ഇയാൾ വളർത്തിയിരുന്ന പിറ്റ് ബുൾ നായയെ അഴിച്ചുവിട്ടാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

പോലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സ്ഥലത്തെത്തുമ്പോൾ നായയെ അഴിച്ചുവിട്ട ശേഷം വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അപകടകാരിയായ നായയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സാഹസികമായാണ് കീഴടക്കിയത്. നായെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വീടിനുള്ളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...