മാരക മയക്കുമരുന്നുമായി എം ആർ ഐ ടെക്നീഷ്യൻ പിടിയിൽ

യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ച .678 ഗ്രാം എംഡിഎംഎ യുമായി MRI ടെക്നീഷ്യൻ പിടിയിൽ.

കോട്ടയം കുഴിമറ്റം സ്വദേശി സിബിൻ സജിയെ (30) യാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പ്രതി ചിങ്ങവനം കുരിശ് പള്ളിക്ക് സമീപത്ത് വച്ച് മാരക മയക്കുമരുന്ന് വില്പ്പന നടത്തുവാൻ പോകുബോൾ എക്സൈസ് സംഘം വളഞ്ഞ് പിടി കൂടുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്ത് വർഷം കഠിന തടവും, ഒരു ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പ്രതി ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ ആശുപത്രിയിലെ ടെക്നീഷ്യനായി ജോലി ചെയ്ത് വരുന്നതിനാൽ ഇയാളുടെ കൈയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന നിരവധിയാളുകൾ ഉണ്ടെന്ന് എക്സൈസ് കരുതുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കേസ് കേസ് മയക്കുമരുന്നു കൈകാര്യം ചെയ്യുന്ന തൊടുപുഴയിലെ NDPS പ്രത്യേക കോടതിയിലേക്ക് മാറ്റും.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ എ.പി , കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുവിനോദ്, അരുൺ. കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...