വിനായകനും സുരാജും തെക്ക് വടക്കിൽ

കസകസ ആടി വിനായകനും സുരാജും ആഘോഷം നിറച്ച് തെക്ക് വടക്കിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അഞ്ജനാ ടാക്കീസ്,ആൻ്റ് വാർസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ നിർമ്മിച്ച് പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമൂടും ആഘോഷമായി ഡാൻസ് ചെയ്യുന്ന പോസ്സിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകുന്നത്. ജയിലറിൽ വിനായകൻ്റെ ഡാൻസ് പ്രേഷകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. വിനായകനും. സുരാജും ചേർന്ന് സിനിമയിൽ സൃഷ്ടിക്കുന്ന ആഘോഷത്തിൻ്റെ സ്വഭാവമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടേതായി ആമുഖ വീഡിയോകൾ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. ഏറെ ശ്രദ്ധേയമായ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ മുഴുവൻ സാങ്കേതിക വിദഗ്ധരുടെ പട്ടികയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്കു ശേഷം സാം സി.എസ് ആണ് സംഗീതം. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ഗാനങ്ങൾ -: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്. ഓണത്തിന് ഏറെ ആഘോഷമായി പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം.
വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടേയും അഭിനയ മത്സരത്തിൻ്റെ മാറ്റുരക്കലിന് വേദിയാകുന്ന ചിത്രം കൂടിയായിരിക്കുമിത്.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...