സർട്ടിഫിക്കറ്റ് ഇല്ലാതെ ആനപ്പുറത്ത് സവാരി വേണ്ട. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
ഇടുക്കിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയുമായി ജില്ലാ ഭരണകൂടം.
നിലവില്‍ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ടെന്നും ജില്ലയില്‍ 8 ആനകള്‍ക്ക് മാത്രമാണ് പെര്‍ഫോമിംഗ് ആനിമല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതെന്നും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി പറഞ്ഞു.