കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷം പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം.
അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പള സ്കെയിൽ 60900-103600.
മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം, കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരം നിശ്ചിത മാതൃകയിൽ ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, ഫോൺ: 0471 2322736, 2320504