ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 18ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 18 ന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.