ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു

കാസർഗോഡ് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു.

മുള്ളേരിയ ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്.

ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. കുരുക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്.

തലശേരി അതിരൂപതാംഗമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശിയാണ്. 2010ല്‍ തലശേരി മൈനർ സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിച്ചു.

കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.

2020 ഡിസംബർ 28 ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയില്‍, ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശനിയാഴ്ച രാവിലെ ഏഴിന് എടൂരുള്ള സ്വഭവനത്തില്‍ എത്തിക്കും. എട്ട് മുതല്‍ എടൂർ സെന്‍റ് തോമസ് ദേവലായത്തില്‍ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം 10-നാണ് സംസ്കാരം.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...