മുളക് ഗ്രാമമാകാൻ തിരുവാർപ്പ്

കോട്ടയം: പച്ചമുളകു കൃഷിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുളക് ഗ്രാമം പദ്ധതിയുമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. കേരളത്തിൽ കാര്യമായ ഉൽപാദനം ഇല്ലാത്ത പച്ചമുളക് വിപണിയുടെ സാധ്യതകൾ മനസിലാക്കിയാണ് 2024-25 വാർഷിക പദ്ധതിയിൽ മുളകുഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്

മുളകു കൃഷിക്കായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 12,13,15 വാർഡുകളിലായി മൂന്ന് ജോയിൻ്റ്  ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ.എൽ.ജി) രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കിയ രണ്ടേക്കർ ഭൂമിയിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഗുണമേന്മയുള്ള മുളക് തൈയും വളവും ഗ്രാമപഞ്ചായത്ത് നൽകും. ഉൽപാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണിയിലെത്തിക്കുന്നതിനൊപ്പം
കീടനാശിനി രഹിത മുളകുപൊടിയും പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...