കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ ആശുപത്രിയുടെ അറ്റകുറ്റപ്പണിക്കുവേണ്ട തുക ജില്ലാ പഞ്ചായത്തിൻ്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു കെ.വി. ബിന്ദുപറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ: ഡോ. ആശാ പി. നായർ, ആശുപത്രി വികസനസമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി. അബ്ദുള്ള, സാബു ഈരയിൽ, സ്റ്റീഫൻ ജേക്കബ് എന്നിവർ പങ്കെടുത്തു.