വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി.

ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്.

ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.

പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

സാലറി ചലഞ്ച് സംബന്ധിച്ച് സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തിച്ചു

ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്.

താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...