എംപോക്‌സ് പകർച്ചവ്യാധിക്കെതിരെ കേന്ദ്രം ജാഗ്രത ശക്തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബംഗ്ലദേശ്, പാക്കിസ്ഥാൻ അതിർത്തികളിലും ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണമുള്ള രാജ്യാന്തര യാത്രക്കാരെ കണ്ടത്താനും തുടർനടപടികൾക്കുമായാണിത്. ഡൽഹിയിലെ റാം മനോഹർ ലോഹ്യ, സഫ്‌ദർജങ്, ലേഡി ഹാർഡിങ് ആശുപത്രികളിലാണ് എംപോക്‌സ് ലക്ഷണമുള്ളവർക്ക് ഐസലേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുന്നൊരുക്കം നടത്താൻ സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.