ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം കണ്ടെത്തി

ഇറ്റലിയിലെ സിസിലിയില്‍ ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട്.

അപകടത്തില്‍പ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. ഇതില്‍ ലിഞ്ചും മകള്‍ ഹന്നയും ഉള്‍പ്പെടുന്നതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടു. എന്നാല്‍, ഇറ്റാലിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കടലില്‍ 165 അടി ആഴത്തിലുണ്ടായിരുന്ന ബോട്ടിൻ്റെ ക്യാബിനുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മറ്റ് രണ്ട് പേർക്കായി തെരച്ചില്‍ തുടരുകയാണ്.

യു.കെയിലെ മോർഗൻ സ്റ്റാൻലി ബാങ്ക് ഇൻ്റർനാഷണല്‍ ലിമിറ്റഡിൻ്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡിത്ത്, ലിഞ്ചിൻ്റെ അഭിഭാഷകനും യു.എസ് പൗരനുമായ ക്രിസ് മോർവില്ലോ, ജ്വല്ലറി ഡിസൈനറായ ഇദ്ദേഹത്തിന്റെ ഭാര്യ നെഡ എന്നിവരെയാണ് ലിഞ്ചിനും മകള്‍ക്കുമൊപ്പം കാണാതായത്.

തിങ്കളാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റില്‍ അകപ്പെട്ട് ഇവർ സഞ്ചരിച്ച ‘ബേസിയൻ” എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയൻ കടലില്‍ മുങ്ങിയത്.

Leave a Reply

spot_img

Related articles

രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്

അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്.ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.'ഞങ്ങൾ ഇപ്പോൾ...

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും...

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...