ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന മറിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു

നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന സ്‌പാനിഷ് മുത്തശ്ശി മറിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു. 117 വയസ്സായിരുന്നു.

ചൊവ്വാഴ്ച കാറ്റലോണിയയിലെ ഒലോട്ട് പട്ടണത്തിലുള്ള നഴ്സിംഗ് ഹോമില്‍ ഉറക്കത്തിലായിരുന്നു അന്ത്യം.

കഴിഞ്ഞ രണ്ട് ദശാബ്‌ദമായി ഈ നഴ്സിംഗ് ഹോമിലെ അന്തേവാസിയാണ് മറിയ. 1907 മാർച്ച്‌ 4ന് യു.എസിലെ സാൻഫ്രാൻസിസ്കോയില്‍ ജനിച്ച മറിയ സ്‌പാനിഷ് ഫ്ലൂ, രണ്ട് ലോക മഹായുദ്ധങ്ങള്‍, സ്‌പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായി. 2020ല്‍ കൊവിഡിനെയും അതിജീവിച്ചു. 1915ലാണ് മറിയയുടെ കുടുംബം സ്വദേശമായ സ്‌പെയിനിലെത്തിയത്.

മറിയ മുത്തശ്ശിയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് 116 വയസുള്ള ജപ്പാൻകാരി റ്റമീകോ ഇറ്റൂക്ക സ്വന്തമാക്കി. അതേ സമയം, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി ഫ്രഞ്ച് പൗരയായ ജീൻ ലൂയി കാല്‍മെന്റ് ആണ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ 122ാം വയസിലാണ് അന്തരിച്ചത്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...