സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നീ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ നൽകിയാൽ മതിയാകും. പ്രിലിംസ്‌ കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2024 -ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. യു. പി. എസ്. സി. പ്രിലിംസ്‌, മെയിൻസ് പരീക്ഷക്കുള്ള ഒരു വർഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. സെപ്റ്റംബർ 2 മുതൽ ക്ലാസുകൾ ആരംഭിക്കും. കൂടാതെ അക്കാദമി ആരഭിക്കുന്ന റിപ്പിറ്റേഴ്‌സ് ബാച്ചായ റീകിന്റിലിലേക്ക് മുൻ വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾക്കും മറ്റും അപേക്ഷ നൽകാം. വിശദമായ വിവരങ്ങൾ അക്കാദമിയുടെ kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2311654, 2313065, 8281098864

Leave a Reply

spot_img

Related articles

3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അവധി

അതി തീവ്രമഴയ്ക്കു സാധ്യത യുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിലെ എല്ലാ വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ...

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...