സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ, കേരള ഷോപ്സ് ആൻ്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2023 – 24 അദ്ധ്യയന വർഷത്തെ എസ്.എസ്.എല്‍.സി/ പ്ലസ്ടു കോഴ്‌സുകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്, സിബിഎസ്ഇ/ഐസിഎസ്ഇ കോഴ്‌സുകളിൽ എല്ലാ വിഷയത്തിലും എ1 അല്ലെങ്കില്‍ 90 ശതമാനമോ അതിലധികമോ മാർക്കും, ഡിഗ്രി, പി.ജി എന്നിവയിൽ 60 ശതമാനത്തിനു മുകളില്‍ മാർക്ക് കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. 2023- 24 അദ്ധ്യയന വർഷം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും നൽകും. www.peedika.kerala.gov.in എന്ന വെബ്‍സൈറ്റ് മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി...

ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്.ഒരാഴ്ചക്കകം അന്വേഷണ...

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...