ഹേമാ കമ്മറ്റി റിപ്പോർട്ട് 4 വ ർഷം എന്തിനാണ് സർക്കാർ പൂഴ്ത്തി വച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആരെ സംരക്ഷിക്കാനാണ് സർക്കാർ റിപ്പോർട്ട് പൂഴ് ത്തി വച്ചതെന്ന് വ്യക്തമാക്കണം.റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങൾ പുറത്തു വന്നിട്ടില്ല.സമ്പൂർണ റിപ്പോർട്ട് പുറ ത്ത് വിടാൻ സർക്കാർ തയ്യാറാകണം.
സിനിമാ മേഖലയിൽ പ്രവർ ത്തിക്കുന്ന എല്ലാവരും ശയത്തിൻ്റെ നിഴലിലായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.നിരപരാധികൾ ഒഴിവാകണ മെങ്കിൽ റിപ്പോർട്ട് പൂർണ്ണ മായും പുറത്തുവിടണം.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്
കുറ്റക്കാർക്കെതിരെ നടപ ടി സ്വീകരിക്കുവാൻ സർ ക്കാർ തയ്യാറാകണം. യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ് പോലീസ് നിഷ്
ക്രിയത്വം പാലിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.