ശക്തൻ്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്.
കോർപ്പറേഷൻ ധനസഹായവും പുലിക്കളിസംഘങ്ങൾക്ക് നൽകും.ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തേക്കും.
സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.