‘ഭരതനാട്യം’ ആഗസ്റ്റ് മുപ്പതിന്

പ്രശസ്ത നടൻ സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന HB നിലയിൽ ഏറെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിനെത്തുകയാണ്.

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾനിർമ്മിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നാട്ടിൻ പുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ഈ ചിത്രത്തിന് വഴിഞ്ഞിരിവുകൾസമ്മാനിക്കുന്നു.ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എൻ്റർടൈനർ എന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽപറയാം. സൈജുക്കുറുപ്പ് കേന്ദ്രകഥ പാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായികുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കലാരഞ്ജിനി ,സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ,അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി.സ്വാതിദാസ്‌പ്രഭു. ദിവ്യാ.എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ്.വി ബി.
കലാസംവിധാനം – ബാബു പിള്ള
മേക്കപ്പ് – മനോജ് കിരൺ രാജ് ‘
കോസ്റ്യൂം ഡിസൈൻ_സുജിത് മട്ടന്നൂർ.
നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.
ചീഫ് അസോസിയേറ്റ് ഡയറ്ടർ – സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ
പ്രൊഡക്ഷൻ കൺട്രോളർ – ജിതേഷ് അഞ്ചു മന’

Leave a Reply

spot_img

Related articles

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...