കീം–2024; മൂന്നാം ഘട്ട അലോട്ട്‌മെൻ്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധം

എൻജിനിയറിങ് / ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തിൽ സമർപ്പിച്ച ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്ട്‌മെൻ്റിനായി നൽകിയിരുന്ന ഓപ്ഷനുകൾ എല്ലാം റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ എൻജിനിയറിങ് / ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെൻ്റിന് പരിഗണിക്കപ്പെടണമെന്നുള്ളവർ പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.  ഒന്ന്, രണ്ട് ഘട്ടങ്ങളിൽ അലോട്ട്‌മെൻ്റ്ല ഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതുവരെ അലോട്ട്‌മെൻ്റ് നടപടികളിൽ പങ്കെടുക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്ത് മൂന്നാംഘട്ട അലോട്ട്‌മെൻ്റിൽ പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമാണ്.

മുൻ വർഷങ്ങളിലേതു  പോലെ ഓപ്ഷൻ  കൺഫർമേഷൻ മാത്രം നടത്തിയാൽ  അലോട്ട്‌മെൻ്റിനായി പരിഗണിക്കുന്നതല്ല. ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമായും  നടത്തേണ്ടതാണ്. ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെൻ്റ് നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ആർക്കിടെക്ചർ കോഴ്‌സിൻ്റെ രണ്ടാംഘട്ട അലോട്ട്‌മെൻ്റ് ആയതിനാൽ അവരുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഈ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കണമെങ്കിൽ വിദ്യാർത്ഥികൾ ആവശ്യമായ കോളേജുകൾ നിർബന്ധമായും സെലക്ട് ചെയ്ത് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഇവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമല്ല.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ അവരുടെ Candidate Portal ൽ Application Number ഉം  Password ഉം നൽകി ലോഗിൻ ചെയ്യേണ്ടതാണ്.  ലോഗിൻ പേജിൽ കാണുന്ന ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ Fee Payment Page ലഭ്യമാകും.  ബാധകമായ രജിസ്‌ട്രേഷൻ ഫീസ് വിവരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്.  ആർക്കിടെക്ചർ മാത്രം ഓപ്ഷൻ നൽകുന്നവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. അവർക്ക് ‘Proceed’ ബട്ടൺ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ പേജിൽ  പ്രവേശിക്കാവുന്നതാണ്.

എൻജിനിയറിങ് / ഫാർമസി / എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകുന്നവർ ആവശ്യമായ ഫീസ് ഒടുക്കി കൺഫർമേഷൻ പേജിൽ പ്രവേശിച്ച് രജിസ്‌ട്രേഷന് പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ കൺഫർമേഷൻ പേജിൽ നൽകിയിരിക്കുന്ന ‘CONFIRM’ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലെ ഇടതു പാനലിൽ നൽകിയിട്ടുള്ള കോളേജ്/കോഴ്‌സ് സെലക്ട് ചെയ്യേണ്ടതും ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൻ്റെ വലതു  പാനലിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കോളേജ്/കോഴ്‌സ് മുൻഗണനാ ക്രമം അനുസരിച്ച് ക്രമീകരിക്കേണ്ടതുമാണ്.  ക്രമീകരണം പൂർത്തിയായാൽ ‘SAVE’ ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ സേവ് ചെയ്യേണ്ടതാണ്.  തുടർന്ന് option list ന്റെ പ്രിൻ്റ് എടുക്കുകയോ, സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യേണ്ടതും  ആഗ്രഹിച്ച മുൻഗണനാ ക്രമം അനുസരിച്ചാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്.
ഈ ഘട്ടത്തിൽ നൽകിയ ഓപ്ഷനുകൾ അനുസരിച്ച് അലോട്ട്‌മെൻ്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്ട്‌മെൻ്റ് എഞ്ചിനീയറിംഗ്/ ഫാർമസി രണ്ടാംഘട്ടത്തിലെ അലോട്ട്‌മെൻ്റും,  ആർക്കിടെക്ചറിൻ്റെ ഒന്നാംഘട്ടത്തിലെ അലോട്ട്‌മെൻ്റും റദ്ദാകുന്നതാണ്. നിലവിൽ എൻജിനിയറിങ് / ഫാർമസി / ആർക്കിടെക്ചർ പ്രവേശനത്തിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് / ബി.ഡി.എസ് അലോട്ട്‌മെൻ്റ്ലഭിച്ചാൽ അവരുടെ എൻജിനിയറിങ് / ഫാർമസി / ആർക്കിടെക്ചർ അലോട്ട്‌മെൻ്റുകൾ റദ്ദാകുന്നതാണ്.  പുതിയ അലോട്ട്‌മെൻ്റ് ലഭിച്ച കോളേജ്/കോഴ്‌സിൽ വിദ്യാർത്ഥി പ്രവേശനം നേടേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 2024 ആഗസ്റ്റ് 22, 24 എന്നീ തീയതികളിലെ  വെബ് സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...