സാങ്കേതിക തകരാർ; വ്യോമസേനാ വിമാനം തകർന്നു വീണു

രാജസ്ഥാനിലെ ബാർമർ സെക്ടറിലെ ഉത്തരലൈയില്‍ വ്യോമസേനാ വിമാനം തകർന്നുവീണു.

വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നു വീണത്.

രാത്രിയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം, പൈലറ്റ് രക്ഷപ്പെട്ടു.

ജനവാസമേഖലകളില്‍ നിന്ന് മാറി യുദ്ധവിമാനം നിലംപതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബാർമർ കലക്ടർ നിശാന്ത് ജെയ്ൻ പറഞ്ഞു. സംഭവത്തില്‍ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

മാർച്ച്‌ 12ന് രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് പരിശീലനിടെ തകർന്നു വീണിരുന്നു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...