നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ബാബുരാജിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയാണ് പരാതി നല്‍കിയത്.

ഡിജിപിക്ക് ഇമെയിലായി അയച്ച പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ബാബുരാജിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു.

യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിക്കാരിയായ പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...