പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്.
വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ് യുവാവിനെ കാണാതായത്. യുവാവ് പാലക്കാട്ടേക്കാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
വിഷ്ണുജിത്തിന്റെ കയ്യില്‍ ഒരു ലക്ഷം രൂപയും ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എട്ടു വർഷമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായാണ് വിഷ്ണുവിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് കാണാതായത്.
നാലാം തീയതി രാവിലെയാണ് വിഷ്ണുവിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്.
അവസാന ലൊക്കേഷൻ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.