ഇങ്ങനെയൊരു സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം.
ഇതു സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിനു പരാതി നല്‍കും. വാട്ടര്‍ അഥോറിറ്റിക്ക് വീഴ്ചപറ്റി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അഥോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.
നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. ഇതോടെയാണ് പ്രതിഷേധവുമായി എംഎല്‍എ അടക്കമുള്ളവർ രംഗത്ത് എത്തിയത്.
തിരുവനന്തപുരം നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി