കോട്ടയം ജില്ലയിൽ 83 വാർഡുകൾ വർധിച്ചു

കോട്ടയം ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 83 വാർഡുകൾ വർധിച്ചു.ഇതോടെ വാർഡുകളുടെ ആകെ എണ്ണം 1,223 ആയി.

ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഉം ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും അധികമായി വരും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്/ഡിവിഷൻ പുനഃക്രമീകരിച്ച് വിജ്ഞാപനം പുറത്തിറക്കി.

2011ലെ സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളിൽ എത്ര വാർഡുകൾ അധികം വരുമെന്നു കണക്കാക്കിയത്. ഗ്രാമ–ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് വാർഡ് പുനഃക്രമീകരണമാണു പൂർത്തിയായത്.

നഗരസഭകളുടെ വിജ്ഞാപനം ഉടൻ ഇറങ്ങും. സംവരണ വാർഡുകളുടെ എണ്ണവും നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലാകും തദ്ദേശ സ്ഥാപനങ്ങളിലെ ജനറൽ, സംവരണ വാർഡുകൾ നിശ്ചയിക്കുക.

കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇനി 23 ഡിവിഷൻ ഉണ്ടാകും. നിലവിൽ 22 ആണ്. ഇതിൽ 12 ഡിവിഷനുകൾ വനിതകൾക്കു സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി സംവരണം–2, പട്ടികജാതി വനിത–1 എന്നിങ്ങനെയാണു മറ്റു സംവരണങ്ങൾ. 8 സീറ്റുകൾ ജനറൽ വിഭാഗത്തിലാണ്.

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ഡിവിഷൻ കൂടി.
(ബ്ലോക്ക് പഞ്ചായത്ത്, പുതിയ ഡിവിഷനുകളുടെ എണ്ണം,
വിവിധ വിഭാഗങ്ങളിൽ സംവരണം ചെയ്യപ്പെട്ട ഡിവിഷനുകളുടെ ആകെ എണ്ണം ക്രമത്തിൽ)
∙ വൈക്കം 14– 10
∙ കടുത്തുരുത്തി 14– 10
∙ ഏറ്റുമാനൂർ 14 –8
∙ ഉഴവൂർ 14– 8
∙ ളാലം 14 –8
∙ ഈരാറ്റുപേട്ട 14 –8
∙ പാമ്പാടി 15– 9
∙ പള്ളം 14 –8
∙ മാടപ്പള്ളി 14 –8
∙ വാഴൂർ 14– 8
∙ കാഞ്ഞിരപ്പള്ളി 16– 12

ഗ്രാമപ്പഞ്ചായത്തുകൾ മാറുന്നത് ഇങ്ങനെ
∙ വാർഡുകളുടെ എണ്ണം കൂടാത്ത പഞ്ചായത്തുകൾ– 3
അകലക്കുന്നം, കുമരകം,
നീണ്ടൂർ
∙ വാർഡുകളുടെ എണ്ണം ഒന്നു വീതം കൂടിയ പഞ്ചായത്തുകൾ– 53
ആർപ്പൂക്കര, അയർക്കുന്നം, അയ്മനം, ഭരണങ്ങാനം, ചെമ്പ്, എലിക്കുളം, എരുമേലി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കല്ലറ, കങ്ങഴ, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കിടങ്ങൂർ, കൂട്ടിക്കൽ, കോരുത്തോട്, കൊഴുവനാൽ,കുറവിലങ്ങാട്, മണിമല,മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി, മറവൻതുരുത്ത്, മീനച്ചിൽ, മീനടം, മേലുകാവ്, മൂന്നിലവ്, മുളക്കുളം, മുത്തോലി, നെടുംകുന്നം,ഞീഴൂർ, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പുതുപ്പള്ളി, രാമപുരം, ടിവി പുരം, തീക്കോയി, തലനാട്, തലപ്പലം, തലയാഴം, തിരുവാർപ്പ്, ഉദയനാപുരം, ഉഴവൂർ, വാകത്താനം,
വാഴപ്പള്ളി, വെച്ചൂർ, വെളിയന്നൂർ, വെള്ളാവൂർ, വെള്ളൂർ,
വിജയപുരം.

∙ വാർഡുകളുടെ എണ്ണം 2 വീതം കൂടിയ പഞ്ചായത്തുകൾ – 15
അതിരമ്പുഴ, ചിറക്കടവ്,കാണക്കാരി, കരൂർ, കൂരോപ്പട, കുറിച്ചി, മാടപ്പള്ളി, മണർകാട്,
മുണ്ടക്കയം, പള്ളിക്കത്തോട്,പാറത്തോട്, തലയോലപ്പറമ്പ്, തിടനാട്, തൃക്കൊടിത്താനം,വാഴൂർ.
ജില്ലയിലെ ഗ്രാമപ്പഞ്ചായത്ത്
വാർഡുകൾ ഇനി 1,223

തദ്ദേശ സ്ഥാപനം, പുതിയ വാർഡുകളുടെ എണ്ണം, ബ്രാക്കറ്റിൽ പഴയ വാർഡുകളുടെ എണ്ണം.
ജില്ലാ പഞ്ചായത്ത്
23 (22)
ബ്ലോക്ക് പഞ്ചായത്ത്
157 (146)
ഗ്രാമപ്പഞ്ചായത്ത്
1,223 (1,140)

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....