സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട് എലപ്പുള്ളിയിൽ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു.

എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്.

സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിക്കുന്നു.

കൂടുതൽ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...