വി.ഡി. സതീശൻ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അവഹേളിന്നു; വി.മുരളീധരൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ നിരന്തരമായി അവഹേളിക്കുകയാണന്ന് വി.മുരളീധരൻതൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപിയെ ജനങ്ങള്‍ വിജയിപ്പിച്ചത് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്റെ അവഹേളനം ബിജെപിയോടല്ല ജനങ്ങളോടാണെന്ന് മുരളീധരൻ തൃശൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കിയത് കേരളത്തിലെ പൊലീസാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാവണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയില്‍ ആർഎസ്‌എസിനെ വലിച്ചെഴയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞാൻ സഹകാരണാത്മക പ്രതിപക്ഷനേതാവാണെന്ന് മുൻപേ വ്യക്തമാക്കിയ ആളാണ് വി.ഡി സതീശൻ. കേരളത്തില്‍ വന്ന് ഇവിടുത്തെ ക്ഷേത്രോത്സവം കലക്കാൻ ആർഎസ്‌എസ് നേതൃത്വം നല്‍കിയെന്ന സതീശന്റെ ആരോപണം സാമാന്യ ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ല. ആർഎസ്‌എസ് ചുമതലയുള്ളവർ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു എന്ന് പറയുന്നവർക്ക് അവരുടെ ജീവിതരീതി പരിചയമില്ലാത്തത് കൊണ്ടാണ്. ജവഹർലാല്‍ നെഹ്‌റു ആർഎസ്‌എസിനെ റിപ്പബ്ലിക് ഡേ പരേഡിന് ക്ഷണിച്ച കാര്യം സതീശൻ മറക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു

സതീശൻ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് കപട ഹിന്ദുസ്നേഹമാണ്. ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ സതീശനും കൂട്ടരും എവിടെയായിരുന്നു. അന്ന് ആർഎസ്‌എസും ബിജെപിയും മാത്രമാണ് ഹിന്ദുക്കള്‍ക്കൊപ്പം ഉണ്ടായത്.അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാത്തവരാണ് കോണ്‍ഗ്രസുകാർ. പല ആരോപണങ്ങളെയും വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

‘തൊപ്പി’ സേഫ്: രാസലഹരി കേസില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രാസലഹരി കേസില്‍ 'തൊപ്പി'യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും...

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...