മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകുന്ന  വിദ്യാദ്യാസ അവാർഡിന്റെ  വിതരണോദ്ഘാടനം സഹകരണ-തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

കുമരകം സാംസ്‌കാരികനിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. 2023-2024 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു,  വൊക്കേഷണൽ ഹയർ സെക്കൻഡറി,  ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡുകളാണ് വിതരണം ചെയ്തത്.

കമ്മീഷണർ ശ്രീലു എൻ. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ  കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി. കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, ദിവ്യ ദാമോദരൻ, ജയകുമാർ, പി. എസ് അനീഷ്്, അഭിലാഷ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ബാഹുലേയൻ, ട്രേഡ് യൂണിയൻ നേതാവ് ഡി. ബാബു, വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധത്തൊഴിലാളി സംഘടനാ ഭാരവാഹികളായ പ്രവീൺ, വിനോദ്, അജി, റീജിയണൽ എക്സിക്യൂട്ടീവ് അനിത എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും .തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ...

അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡ്

സംസ്ഥാനത്തെ പൊലീസിനെയും,ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡ്.ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ രൂപീകരിച്ച...

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി .താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോ...