മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകുന്ന  വിദ്യാദ്യാസ അവാർഡിന്റെ  വിതരണോദ്ഘാടനം സഹകരണ-തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

കുമരകം സാംസ്‌കാരികനിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. 2023-2024 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു,  വൊക്കേഷണൽ ഹയർ സെക്കൻഡറി,  ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡുകളാണ് വിതരണം ചെയ്തത്.

കമ്മീഷണർ ശ്രീലു എൻ. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ  കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി. കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, ദിവ്യ ദാമോദരൻ, ജയകുമാർ, പി. എസ് അനീഷ്്, അഭിലാഷ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ബാഹുലേയൻ, ട്രേഡ് യൂണിയൻ നേതാവ് ഡി. ബാബു, വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധത്തൊഴിലാളി സംഘടനാ ഭാരവാഹികളായ പ്രവീൺ, വിനോദ്, അജി, റീജിയണൽ എക്സിക്യൂട്ടീവ് അനിത എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് പിണറായി വിജയൻ

സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക...

അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർ പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ്...

വെള്ളപ്പൊക്ക ദുരിതം: ഓണം പരീക്ഷകൾ മാറ്റിവെച്ചേക്കില്ല; ഓഗസ്റ്റ് 20-ഓടെ പരീക്ഷകൾ പൂർത്തിയാകും

സംസ്ഥാനത്ത് പെയ്തിറങ്ങിയ ശക്തമായ മഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ശനിയും ഞായറും...

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...