തലസ്‌ഥാനത്ത് സ്ത്രീകൾക്ക് ഡോർമെറ്ററി സൗകര്യം

ചലച്ചിത്ര വികസന കോർപറേഷൻ്റെ നേതൃത്വത്തിൽ തലസ്‌ഥാനത്തു തമ്പാനൂരിൽ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിൽ ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു.’സഖി’ എന്നു പേരുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നു 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് ആദ്യ ഓൺലൈൻ ബുക്കിങ് നടത്തും.

24 മണിക്കൂർ ചെക് ഔട്ട് വ്യവസ്‌ഥയിൽ ‘സഖി’യിൽ 500 രൂപയും ജിഎസ്ടിയും നിരക്കിൽ താമസ സൗകര്യം ലഭിക്കും. എയർകണ്ടിഷൻഡ് ആയ ഡോർമിറ്ററിയിൽ 12 ബെഡുകളുണ്ട്. സൗജന്യ വൈഫൈ, ലാൻഡ്‌ഫോൺ സൗകര്യം, ശുചിമുറികൾ, ബെഡ് ഷീറ്റ്, ടവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ സൗകര്യങ്ങളുണ്ട്. ഇരുചക്ര, നാലു ചക്ര വാഹന ങ്ങൾക്ക് പാർക്കിങ് സൗകര്യം, ലോക്കർ ഫെസിലിറ്റി എന്നിവയും ലഭിക്കും. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ‘സേഫ് ‌സ്റ്റേ മൊബൈൽ ആപ്പ്’ വഴി ബുക്ക് ചെയ്യാം.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും...

സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...