ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എ സ്.റെനീഷ് പറഞ്ഞു. ദമ്പതികൾക്കു മക്കളില്ല.

Leave a Reply

spot_img

Related articles

നെഹ്‌റു ട്രോഫി വള്ളംകളി: ഈ മാസം 22 ന്

ഈ മാസം 22-ന് നിശ്ചയിച്ചിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റില്ല. മഴയുടെ ദുരിതം അപ്പോഴേക്കും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ലെന്നും നെഹ്‌റു...

ഗുരുവായൂർ ഇല്ലംനിറ ഓഗസ്റ്റ് 18-ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രശസ്തമായ ഇല്ലംനിറ ചടങ്ങ് ഓഗസ്റ്റ് 18-ന് നടക്കും. അന്ന് രാവിലെ 8.30-നും 9.30-നും ഇടയിലുള്ള മുഹൂർത്തത്തിലും, ഉച്ചപൂജയോടൊപ്പവുമാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്....

ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ വിവരങ്ങൾ പ്രകാരം ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ...

വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകി; ഗൃഹനാഥ മരിച്ചു

കുമരകത്ത് വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മ (71) മരിച്ചു.ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു...