സ്വച്ഛത ഹി സേവ ക്യാമ്പയിന് 17ന് തുടക്കം

കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന് സെപ്റ്റംബർ 17ന് സംസ്ഥാനത്തു തുടക്കമാകും. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവകേന്ദ്ര നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്‌കൗട്ട്‌സ് ആൻഡ്  ഗൈഡ്സ്, സാമൂഹ്യസന്നദ്ധ സേന, എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികൾ ഏകോപിപ്പിക്കുക,  ശ്രമദാന പ്രവർത്തനങ്ങളിലൂടെ സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിൻ  ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് അവസാനിക്കും. കേരളത്തിലുടനീളമുള്ള ഗ്രാമ പഞ്ചായത്തുകൾ, നഗര പ്രദേശങ്ങൾ, വിവിധ സ്ഥലങ്ങളിലും ക്യാമ്പയിനോടനുബന്ധിച്ച്  വിവിധ പരിപാടികൾ നടക്കും.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...