വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം

ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം.വധുവിന്റെ ബന്ധുക്കളാണ് മർദിച്ചത്.

താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മർദനമെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ് മർദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹത്തോടനുബന്ധിച്ച്‌ വധുവിന്റെ ദൃശ്യങ്ങള്‍ പകർത്താനായാണ് ഫോട്ടോഗ്രാഫർമാർ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവർക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫർമാർ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകർത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു. തുടർന്ന് ഫോട്ടോഗ്രാഫർമാർ ജോലി കഴിഞ്ഞ് മടങ്ങവേ കാർ തടഞ്ഞ് രണ്ടിടത്തുവെച്ച്‌ അസഭ്യം പറയുകയും മർദിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം....

മധ്യവയസ്ക മരിച്ച സംഭവം കൊലപാതകം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന്കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ...

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....