4 സ്ഥിരം സമിതി അധ്യക്ഷപദവി കോൺഗ്രസിന്

പാർലമെന്റിലെ 4 സ്ഥിരംസമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിനു ലഭിക്കും. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം–കായിക യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട സമിതികളുടെ അധ്യക്ഷപദവിയാണു ലഭിക്കുക. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ നേതൃസ്ഥാനവും ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.

കോൺഗ്രസിന് ലഭിച്ച 4 സമിതികളിൽ ഒരെണ്ണമൊഴികെ (വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം) ലോക്സഭയുടെ പരിധിയിൽ വരുന്നതാണ്. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിന് 3 സമിതികളുടെ അധ്യക്ഷപദവിയാണുണ്ടായിരുന്നത്. ജയറാം രമേശ് (ശാസ്ത്ര സാങ്കേതിക–പരിസ്ഥിതി), അഭിഷേക് സി‍ങ്‍വി (വാണിജ്യം), ശശി തരൂർ (കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്) എന്നിവരായിരുന്നു അധ്യക്ഷർ.

ഗൗരവ് ഗൊഗോയ്, കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേശ് തുടങ്ങിയവരെയാണു ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ചത്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...