എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തി മണ്ണെണ്ണ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി.തിരുവനന്തപുരം കാഞ്ഞിരംകുളത്തായിരുന്നു സംഭവം.രണ്ട് പേർ പൊലീസ് പിടിയിലായി.ഇവരിൽ നിന്ന് 950 ലിറ്റർ മണ്ണെണ്ണയും പിടികൂടി.
അനധികൃതമായി കടത്തിയ 950 ലിറ്റർ മണ്ണെണ്ണയുമായി കൊല്ലങ്കോട് സ്വദേശികളായ വിനീഷ് (24), റിയോസ് (55) എന്നിവരെയാണ് കാഞ്ഞിരം കുളം പൊലീസ് പൂച്ചാർ വിഴിഞ്ഞം റോഡിൽ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മഹേന്ദ്ര ബൊലോറിയാണ് 28 ലിറ്റർ കൊള്ളുന്ന 35 കന്നാസിലായി മണ്ണെണ്ണ കടത്തിയത്.
എക്സൈസ് സംഘം പിൻതുടർന്നുപിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കാഞ്ഞിരംകുളം പള്ളത്ത് വച്ച് എക്സൈസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടയിലാണ് കാഞ്ഞിരംകുളം സിഐയുടെ നേതൃത്വത്തിൽ പിൻതുടർന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.