മലയാളി യുവതിയുടെ മരണം: അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി

മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.

വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു.വൈക്കം സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് അന്ന സെബാസ്റ്റ്ൻ പേരയിൽ എന്ന മലയാളി യുവതി പൂനയിൽ ജോലി സ്ഥലത്ത് നിര്യാതയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ .

നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്ന സെബാസ്ത്യൻ്റെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. തൊഴിൽ വകുപ്പ് മന്ത്രിമാരായ മാൻസുഖ് മാണ്ഡവ്യ , ശോഭ കരന്തലജെ എന്നിവരുടെ അടിയന്തിര ഇടപെടൽ ഞാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചതിനു പിന്നാലെ ശോഭ കരന്തലജെയുടെ ഉറപ്പും ലഭിക്കുകയായിരുന്നു.

കേരള കൃഷി വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ വൈക്കം പേരയിൽ സിബി ജോസഫിൻ്റേയും എസ്ബിഐ മുൻ മാനേജർ അനിത അഗസ്റ്റിൻ്റേയും മകളാണ് അന്ന . പുനെയിൽ ഏണസ്റ്റ് ആൻ്റ് യംഗിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിരുന്നു.

Leave a Reply

spot_img

Related articles

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി,...

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ...