പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.

ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.മകളുടെ മകളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലും, സത്താര്‍ഹാജിയുടെ മൃതദേഹം പരുമല ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് ഉളളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വൈകീട്ട് നാലുമണിക്ക് കാഞ്ഞിരപ്പുഴപള്ളിക്കുറ്റി ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...