തൃശൂർ പൂരം കലക്കലിലെ പൊലീസ് നിലപാട് ദുരൂഹം; വി.എസ്.സുനില്‍ കുമാർ

തൃശൂർ പൂരം കലക്കലില്‍ വീണ്ടും പ്രതികരിച്ച്‌ സി.പി.ഐ നേതാവ് വി.എസ്.സുനില്‍ കുമാർ.പൂരം കലക്കലിലെ പൊലീസ് നിലപാട് ദുരൂഹമാണെന്ന് വി.എസ് സുനില്‍കുമാർ പറഞ്ഞു.

അന്വേഷണം പ്രഖ്യാപിച്ച്‌ നാല് മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച്‌ ഒരു നടപടിയും നടന്നിട്ടില്ലെന്ന പൊലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച്‌ കൊടുക്കാനാവില്ലെന്നും വി.എസ് സുനില്‍കുമാർ പറഞ്ഞു.

പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. നാല് മാസം മുമ്പ് മുഖ്യമന്ത്രിയാണ് പൂരം കലക്കലില്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചോദിക്കുമ്പോള്‍ അങ്ങനെയൊരു അന്വേഷണം നടന്നിട്ടെയില്ലായെന്ന പൊലീസിന്റെ മറുപടി ഞെട്ടിക്കുന്ന താണെന്നും അദ്ദേഹം പറഞ്ഞു.പൂരംകലക്കലില്‍ വ്യക്തികളോ സംഘടനകളോ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനായിരുന്നു ബി.ജെ.പി ശ്രമം. പൂരംകലക്കലിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവായി വിവരാവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടിയാണ് പുറത്ത് വന്നത്. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും പ്രതികരിച്ചു.

Leave a Reply

spot_img

Related articles

കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ...

കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം...

ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ്...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...