പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസ്:പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധികൾ; സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി.

എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്.പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്.ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ എന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും നിർദേശം.

കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിച്ചതോടെ പൾസർ സുനിക്ക് വൈകുന്നേരത്തോടെ പുറത്തിറങ്ങാനായേക്കും.ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ് സുനി.നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

spot_img

Related articles

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...